Categories: Kerala

കൊവിഡ് 19 നെ പ്രതിരോധിക്കുന്ന കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

കോഴിക്കോട്: കൊവിഡ് 19 നെ പ്രതിരോധിക്കുന്ന കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗം പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സഹായങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 20000 കോടി രൂപയുടെ പാക്കേജാണ് വ്യാഴാഴ്ച സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ടി പ്രഖ്യാപിച്ചത്. ഇതില്‍ 500 കോടി രൂപ ആരോഗ്യമേഖലയ്ക്കാണ്.

കേരളത്തിന്റെ അടിസ്ഥാനമേഖലയുടെ വികസനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിപാ കാലത്തെ കേരളത്തിന്റെ അതിജീവനത്തെക്കുറിച്ചും ഇതിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചതും റിപ്പോര്‍ട്ടിലുണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ കരുത്താണ്. പൊതുജനസമ്പര്‍ക്കം കുറയ്ക്കുന്നതിന് കൊവിഡ് 19 കാലത്ത് കേരളം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കല്യാണങ്ങള്‍ മാറ്റിവെച്ചതിനാല്‍ നേരത്തെ ബുക്ക് ചെയ്ത മണ്ഡപങ്ങള്‍ക്ക് പണമീടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ആളുകൂടുന്നയിടങ്ങളിലും സ്‌ക്രീനിംഗ് നടക്കുന്നുണ്ട്.

തെരുവ് കച്ചവടക്കാര്‍ക്ക് കോഴിക്കോട് മാസ്‌ക് വിതരണം ചെയ്യുന്നതിന്റെ ഫോട്ടോയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡോക്ടര്‍മാരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് സ്റ്റോപ്പുകള്‍ക്ക് സമീപം കൈകഴുകാന്‍ സൗകര്യം ഒരുക്കിയതിന്റെ ചിത്രവും റിപ്പോര്‍ട്ടിലുണ്ട്.

അംഗനവാടികള്‍ അടച്ചെങ്കിലും കുട്ടികള്‍ക്കുള്ള പോഷകാഹാരം വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ നടപടിയേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം സ്ഥിരീകരിച്ച രോഗികള്‍ക്ക് അസുഖം മാറിയതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം കൊവിഡ് 19 കേരളത്തിലും നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Newsdesk

Recent Posts

എം.എ.നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മുകളിലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ.നിഷാദ് സംവിധാനം…

1 hour ago

Union Budget 2026: ആദായ നികുതി സ്ലാബിൽ മാറ്റമില്ല; ഏപ്രിൽ 1 മുതൽ പുതിയ നിയമം

മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന…

6 hours ago

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ  റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…

20 hours ago

പുതിയ വാടക നിയമങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടിയെ എങ്ങനെ ബാധിക്കും?

പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…

1 day ago

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…

1 day ago

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം; ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…

1 day ago