ചെറുതോണി/കുമളി: ജലനിരപ്പ് കൂടുതലായതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. കനത്ത മഴയെത്തുടർന്ന് മുൻകരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാൽ, ജലനിരപ്പിൽ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടർന്നാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50,000 ലിറ്റർ വെള്ളം തുറന്നുവിട്ടത്. എന്നാൽ, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകൾ കൂടി ഉയർത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കി വിടാൻ തീരുമാനം. ഈ നില തുടർന്നാൽ രണ്ടുലക്ഷം ലിറ്റർ വെള്ളംവീതമാണ് തുറന്നുവിടുക. ഇടുക്കി അണക്കെട്ടിൽ നിലവിൽ 2385.18 അടിയാണ് ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 ഷട്ടറുകൾ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഞായറാഴ്ച കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കിത്തുടങ്ങി. 12000 ക്യൂസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് എത്തുന്നത്. എന്നാൽ 5000 ക്യൂസെക്സ് വെള്ളം മാത്രമേ മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുള്ളൂ. ഈ വെള്ളവും ഇടുക്കിയിലേക്കാണ് എത്തുന്നത്. ഇതോടെയാണ് ഇടുക്കിയിലെ ജലനിരപ്പ് കൂടിയത്.
ഇടമലയാർ അണക്കെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടമലയാർ തുറന്നാൽ ഇവിടെ നിന്നുള്ള വെള്ളവും ഇടുക്കി അണക്കെട്ടിലേക്കെത്തും. ഈ രണ്ടിടത്തുനിന്നുള്ള വെള്ളം ഭൂതത്താൻ കെട്ട് അണക്കെട്ടിലേക്കാണ് എത്തുന്നത്.
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…