കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാപ്പാട്ബീചിന് ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചു. യുനെപ്, യുഎൻഡബ്ല്യുടിഒ, എഫ്ഇഇ, ഐയുസിഎൻ അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയാണ് രാജ്യത്തെ 7 തീരങ്ങളോടൊപ്പം ചരിത്രപ്രധാനമായ കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തത്.
ശിവരാജ്പൂർ (ഗുജറാത്ത്), ഗോഗ്‌ല (ഡിയു), കസാർകോഡ്, പദുബിദ്രി (കർണാടക), രുഷികോണ്ട (ആന്ധ്രാപ്രദേശ്), സുവർണ്ണ (ഒഡീഷ), രാധനഗർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ) എന്നിവയാണ് മറ്റ് ഏഴ് ബീച്ചുകൾ.
പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര അംഗീകാരമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി 33 മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷമാണ് തീരത്തെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷനായി ഇന്ത്യൻ സർക്കാർ കപ്പാഡ് ബീച്ചിനെ 12 ബീച്ചുകളിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. രണ്ടു വർഷംകൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ. ഈ പുരസ്കാര നേട്ടത്തോടെ ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യ ഇടം പിടിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…