തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്നതാണ് എൽ ഡിഎഫ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. കാര്‍ഷിക, കാര്‍ഷികേതര മേഖലകളിൽ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ക്ഷേമ പെൻഷൻ 1500 രൂപയാക്കുമെന്നതുമാണ് പ്രകടനപത്രിൽ പത്രികയിൽ പറയുന്നു.
കൂടാതെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാസ്‌റ്റർ പ്ലാന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി, 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകും . ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാത്ത അഞ്ച് ലക്ഷം പേർക്ക്
വീട് ഉറപ്പാക്കും. സംഘടിത മേഖലയില്‍ വലിയ തോതില്‍ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്നും പ്രകടനപത്രിൽ പത്രികയിൽ പറയുന്നുണ്ട്.
എല്ലാവർക്കും വെളിച്ചവും കുടിവെള്ളവും ഉറപ്പാക്കുന്നതിനൊപ്പം വീടും ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്ത് ലക്ഷം തൊഴിൽ ലഭ്യമാക്കും. കാർഷിക മേഖല മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ഇതിനൊപ്പം സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…