കോട്ടയം: കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മൊത്തം കെട്ടിടങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ ഹാജരാക്കാത്തതിനെതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തന്റെ നിലപാട് വ്യക്തമാക്കി മേജര്‍ രവി രംഗത്ത്.
താന്‍ ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത് കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വേണ്ടിയല്ലയെന്നും മറിച്ച് ആളുകള്‍ ഇനിയും വഞ്ചിതരാകാതിരിക്കാന്‍ വേണ്ടിയാണെന്നും മേജര്‍ രവി വ്യക്തമാക്കി.
തീരദേശ നിയന്ത്രണ മേഖലയെ (CRZ) കുറിച്ച് വ്യക്തമായ വിവരം സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ഞാനടക്കം ഉള്ളവര്‍ക്ക് നഷ്ടം ഉണ്ടായതെന്നും ഇതില്‍ ഒരു തെറ്റും ചെയ്തിട്ടില്ലയെങ്കിലും ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി പഠനം നടത്തി വിവരം നല്‍കാതിരുന്നതാണ് മരടിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ ഈ അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊളിച്ചുമാറ്റിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് മേജര്‍ രവിയുടെതായിരുന്നു.
കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.
തീരദേശ നിയമം ലംഘിച്ച് കെട്ടിടങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മേജര്‍ രവി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവ് നല്‍കിയത്.
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സംബന്ധിച്ച കോടതി നടപടികള്‍ മുന്നോട്ടു പോകവെയാണ് കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നിരവധിയാണെന്ന വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ വരുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമായ റിപ്പോര്‍ട്ട് നല്കാന് സുപ്രീം കോടതി നേരത്തെ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിനായി നാലുമാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു
എന്നാല്‍ സമയം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും കാണാഞ്ഞതിനാലാണ് മേജര്‍ രവി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസ് സുപ്രീം കോടതി മാര്‍ച്ച് 23 ന് വീണ്ടും പരിഗണിക്കും.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…