തിരുവനന്തപുരം: കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്‍കുമ്പോള്‍ അതിനുള്ളില്‍ 100 രൂപയും. കൊച്ചി കുമ്പളങ്ങി സ്വദേശിയായ മേരി സെബാസ്റ്റ്യനാണ് പാവങ്ങള്‍ക്ക് നല്‍കുന്ന പൊതിച്ചോറിനുള്ളില്‍ 100 രൂപ കൂടി വച്ചുനല്‍കിയത്.
മേരിയുടെ ഈ നന്മയ്ക്ക് ആദരമര്‍പ്പിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് IBS എന്ന ഐടി കമ്പനി. പ്രശംസാ ഫലകവും ഒരു ലക്ഷം രൂപയും നല്‍കിയാണ് IBS മേരിയെ ആദരിച്ചത്. മേരിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് സോഫ്റ്റ്‌വെയര്‍ പ്രതിനിധികള്‍ ഫലകവും പണവും കൈമാറിയത്.
മേരി കാഴ്ചവയ്ക്കുന്നത് നിസ്വാര്‍ത്ഥമായ സേവനമാണെന്ന് IBS എക്സിക്യുട്ടീവ് ചെയര്‍മാന്‍ വികെ മാത്യൂസ് പറഞ്ഞു. കുമ്പളങ്ങിയിലെ കേറ്ററിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു മേരി. ബോട്ടിന്റെ അറ്റകുറ്റപണിജോലികള്‍ ചെയ്തു വരികയായിരുന്നു ഭര്‍ത്താവ്. എന്നാല്‍, ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിച്ചതോടെ ഇരുവര്‍ക്കും ജോലി നഷ്ടമായി.
ഓഗസ്റ്റില്‍ ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും കൂടെ രൂക്ഷമായതോടെ പാവപ്പെട്ടവര്‍ക്ക് പൊതിച്ചോറ് നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മേരിയും പങ്കാളിയായി. പൊതിച്ചോറിനുള്ളില്‍ 100 രൂപ കൂടി വച്ചാണ് മേരി പൊതി കെട്ടുന്നത്.
മേരി അതാരോടും പറഞ്ഞതുമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മേരിയാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്തിയത്. മഴയത്ത് ആര്‍ക്കെങ്കിലും കട്ടന്‍ ചായയിട്ട് കുടിക്കാനെങ്കിലും അത് ഉപകരിക്കുമല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് മേരി പറയുന്നത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…