കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളുമില്ലെന്നും എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമാണിതെന്നും പ്രതിഷേധകാര്‍ക്ക് നിയമം വിശദീകരിച്ചു കൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.നമ്മുടെ ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണെന്നും അത് മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്നുള്ളത് നാം ഓര്‍ക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി സോം പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീധരനെ കാണാന്‍ കേന്ദ്രമന്ത്രി ഇന്നു രാവിലെയാണ് പൊന്നാനിയിലെ വസതിയിലെത്തിയത്.
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…