തെങ്ങില്‍ കയറാന്‍ എന്നും ഒരു പ്രതിസന്ധിയായിരുന്നു. പഴയ തെങ്ങുകയറ്റക്കാര്‍ കാലില്‍ വട്ടത്തിലുള്ള വളയമിട്ട് (തളപ്പ്) ഇട്ട് തെങ്ങില്‍ ചാടിച്ചാടി കയറിയാണ് പതിവ്. എന്നാല്‍ പിന്നീട് തെങ്ങില്‍ കയറാന്‍ കമ്പികള്‍ ഉപയോഗിച്ച് പുതിയ തെങ്ങുകയറ്റ മെഷീന്‍ വന്നതോടെ സ്ത്രീകള്‍ വരെ തെങ്ങില്‍ കയറി തേങ്ങയിടാന്‍ ആരംഭിച്ചു. ഇപ്പോഴിതാ കര്‍ണ്ണാടക ഷിമോഗ സ്വദേശി ഷെര്‍വിന്‍ മേബന്‍ എഞ്ചിന്‍ ഘടിപ്പിച്ച തെങ്ങുകയറ്റ മെഷീന്‍ കണ്ടുപിടിച്ചു.
ഇനി തേങ്ങയിടാന്‍ ആരേയും കാത്തു നില്‍ക്കേണ്ട. ഈ മെഷീന്‍ ഉണ്ടെങ്കില്‍ കൊച്ചുകുട്ടിക്ക് വരെ വളരെ അനായാസേന തെങ്ങില്‍ കയറി തേങ്ങയിടാം. തെങ്ങിനോട് ചേര്‍ത്തു വച്ച് ഘടിപ്പിച്ച് സീറ്റില്‍ കയറി ഇരുന്നാല്‍ മാത്രം മതി. ഒരു സുരക്ഷാ ജാക്കറ്റും അണിയണം. യന്ത്രത്തില്‍ കയറി ആക്‌സിലേറ്റര്‍ ഒന്ന് അമര്‍ത്തിയാല്‍ മതി ‘ശര്‍ര്‍ര്‍’ എന്നു പറഞ്ഞ് ഉപകരണം ഇരുന്ന വ്യക്തിയെയും കൊണ്ട് മുകളിലെത്തും.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനായാസേന ഉപയോഗിക്കാവുന്ന ഈ തെങ്ങുകയറ്റ മെഷീനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 തെങ്ങുകള്‍ വരെ കയറാം. 90 കിലോഗ്രാം വരെ ഭാരമുള്ളവര്‍ക്ക് മുകളില്‍ കയറി തേങ്ങയിടാം. ഉപകരണത്തിനാണെങ്കില്‍ വെറും 45 കിലോഗ്രാം മാത്രമെ ഭാരമുള്ളൂ. 30 അടി വരെ ഉയരമുള്ള തെങ്ങിലേക്ക് കയറാന്‍ വെറും 25 സെക്കന്റ് സമയം മാത്രം മതി. തിരിച്ച് ഇറങ്ങാന്‍ എഞ്ചിന്‍ ഓണ്‍ ചെയ്യണമെന്നില്ല. ഓഫ് ചെയ്ത് ഇറങ്ങിയാല്‍ വീണ്ടും ഇന്ധനം ലാഭിക്കാം. ഒന്നേകാല്‍ ലക്ഷം മതിപ്പു വിലയുള്ള ഈ ഉപകരണം കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന് കമ്പനി വെളിപ്പെടുത്തി.
(വീഡിയോ/ചിത്രം: മനോരമ ഓണ്‍ലൈന്‍)
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…