കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ചില പ്രമുഖ വ്യക്തികൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിൻ്റെ ഭാഗമായി യു.എ.ഇ കോൺസുലേറ്റ് അധികൃതരുടെ പങ്കും അന്വേഷിക്കുമെന്ന് എൻ.ഐ.എ കോടതിയിൽ വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് അകത്തുള്ള പ്രമുഖരുടെ പങ്കാളിത്തം അന്വേഷണ ഏജൻസികളുടെ പരിശോധനയിലാണ്.
സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികൾ ഇപ്പോൾ വിദേശത്താണ്. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെക്കൂടാതെ പതിനഞ്ചാം പ്രതി സിദ്ദിഖുൾ അക്ബർ, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. ഒളിവിൽ കഴിയുന്ന ഇവരെ പിടികൂടാൻ ഇൻ്റർപോൾ വഴി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചിട്ടുണ്ട്. ഫൈസൽ ഫരീദ്, റബിൻ സ് എന്നിവർ യു.എ.ഇ. പൊലീസിൻ്റെ കസ്റ്റഡിയിലുണ്ടെന്ന വാർത്തകൾ ശരിയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നിലവിലുള്ള പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ തെളിവുകളടക്കമുള്ള നിർണ്ണായക രേഖകൾ ലഭിച്ചു. പ്രതികൾ നടത്തിയത് ഭീകരപ്രവർത്തനം തന്നെയെന്നാണ് എൻ.ഐ.എ.യുടെ വിലയിരുത്തൽ. ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താനാണ് സ്വർണ്ണക്കടത്ത് നടത്തിയത്. പലവിധത്തിലുള്ള സാമ്പത്തിക ഭീകരപ്രവർത്തനത്തിനാണ് പ്രതികൾ ശ്രമിച്ചതെന്നും എൻ.ഐ.എ.റിപ്പോർട്ടിൽ പറയുന്നു.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…