തിരുവനന്തപുരം: കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻ ആർ ഐ നിക്ഷേപകരുടെ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ഇതര സംസ്ഥാന ശാഖകൾ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാത്തത് സങ്കുചിത രാഷ്ട്രീയ താത്പര്യം മൂലമാണെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജില്ല ബാങ്ക് പ്രസിഡന്റ് സ്ഥാനമാണ് വലിയ കാര്യമായി ഇവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങൾക്ക് വേണ്ടി മാത്രമായി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…