പാലക്കാട്: കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടാനൊരുങ്ങുന്നു. കമ്പനി പൂട്ടാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. കമ്പനി നടത്തിപ്പുകാരായ വരുണ്‍ ബവ്‌റിജ്‌സാണ് നോട്ടീസ് നല്‍കിയത്.
90 ദിവസം കഴിയുമ്പോള്‍ പൂട്ടുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് കവാടത്തില്‍ പതിപ്പിച്ചെന്നും കമ്പനി അറിയിച്ചു.
കമ്പനി അടച്ചുപൂട്ടിയാല്‍ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ഏറെ നാളുകളായി വരുണ്‍ ബീവറേജസിലെ കരാര്‍ തൊഴിലാളികള്‍ സമരത്തിലാണ്. നേരത്തേയും കമ്പനി അടച്ചു പൂട്ടുമെന്ന് കാണിച്ച് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കഞ്ചിക്കോട് പ്രവര്‍ത്തിച്ചിരുന്ന പെപ്‌സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചു പൂട്ടി വരുണ്‍ ബീവറേജസിന് ഉത്പാദനം നടത്താന്‍ കൈമാറിയിരുന്നു.
ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പെപ്‌സിയുടെ പാതയില്‍ അടച്ചുപൂട്ടാനായി വരുണ്‍ ബീവറേജസ് ഒരുങ്ങുന്നത്.
സമരം നടത്തുന്ന തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വേതന വര്‍ധനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് മാനേജ്‌മെന്റ് എടുത്തിരുന്നില്ല.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…