gnn24x7

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടാനൊരുങ്ങുന്നു

0
214
gnn24x7

പാലക്കാട്: കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടാനൊരുങ്ങുന്നു. കമ്പനി പൂട്ടാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. കമ്പനി നടത്തിപ്പുകാരായ വരുണ്‍ ബവ്‌റിജ്‌സാണ് നോട്ടീസ് നല്‍കിയത്.

90 ദിവസം കഴിയുമ്പോള്‍ പൂട്ടുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് കവാടത്തില്‍ പതിപ്പിച്ചെന്നും കമ്പനി അറിയിച്ചു.

കമ്പനി അടച്ചുപൂട്ടിയാല്‍ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ഏറെ നാളുകളായി വരുണ്‍ ബീവറേജസിലെ കരാര്‍ തൊഴിലാളികള്‍ സമരത്തിലാണ്. നേരത്തേയും കമ്പനി അടച്ചു പൂട്ടുമെന്ന് കാണിച്ച് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കഞ്ചിക്കോട് പ്രവര്‍ത്തിച്ചിരുന്ന പെപ്‌സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചു പൂട്ടി വരുണ്‍ ബീവറേജസിന് ഉത്പാദനം നടത്താന്‍ കൈമാറിയിരുന്നു.

ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പെപ്‌സിയുടെ പാതയില്‍ അടച്ചുപൂട്ടാനായി വരുണ്‍ ബീവറേജസ് ഒരുങ്ങുന്നത്.

സമരം നടത്തുന്ന തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വേതന വര്‍ധനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് മാനേജ്‌മെന്റ് എടുത്തിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here