തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും പ്രത്യേക മനോനിലയില്‍നിന്നും ഉണ്ടായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗിച്ചത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് മുല്ലപ്പള്ളിക്കെന്നും പിണറായി ആരോപിച്ചു.
ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ഇതിലൂടെ മുല്ലപ്പള്ളി തെളിയിക്കുകയായിരുന്നു. അധപതിപ്പിച്ച മനസാണ് അദ്ദേഹത്തിന്റേത്. കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവന്‍വച്ച് രാഷ്ട്രീയം കളിക്കരുത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.
ആരോഗ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിച്ച് സംവിധാനത്തെ ആകെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആകെ തുരങ്കംവയ്ക്കാനുള്ള നിരന്തര ശ്രമം. ഇതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ആരുടെ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതത്രയും അബദ്ധങ്ങളും എടുത്ത നിലപാടുകള്‍ നാടിനേയും നാട്ടുകാരേയും ബലികൊടുക്കുന്നതുമായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗച്ചത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് മുല്ലപ്പള്ളിക്ക്. കോവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക് എന്നാണ് പ്രതിപക്ഷത്തിന്റെ വേവലാതി. ഇതിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. വല്ലാതെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ യോഗ അഭ്യസിക്കുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…