gnn24x7

മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

0
172
gnn24x7

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും പ്രത്യേക മനോനിലയില്‍നിന്നും ഉണ്ടായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗിച്ചത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് മുല്ലപ്പള്ളിക്കെന്നും പിണറായി ആരോപിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ഇതിലൂടെ മുല്ലപ്പള്ളി തെളിയിക്കുകയായിരുന്നു. അധപതിപ്പിച്ച മനസാണ് അദ്ദേഹത്തിന്റേത്. കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവന്‍വച്ച് രാഷ്ട്രീയം കളിക്കരുത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.

ആരോഗ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിച്ച് സംവിധാനത്തെ ആകെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആകെ തുരങ്കംവയ്ക്കാനുള്ള നിരന്തര ശ്രമം. ഇതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ആരുടെ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതത്രയും അബദ്ധങ്ങളും എടുത്ത നിലപാടുകള്‍ നാടിനേയും നാട്ടുകാരേയും ബലികൊടുക്കുന്നതുമായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗച്ചത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് മുല്ലപ്പള്ളിക്ക്. കോവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക് എന്നാണ് പ്രതിപക്ഷത്തിന്റെ വേവലാതി. ഇതിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. വല്ലാതെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ യോഗ അഭ്യസിക്കുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here