തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി. കെ. കുഞ്ഞനന്തൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ ഇപ്പോള്‍ ജാമ്യത്തിലായിരുന്നു. ആരോഗ്യ പ്രശങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. വയറിലെ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിവിജയൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.
പാനൂർ മേഖലയിൽ സിപിഎമ്മിനെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുളള ഇദ്ദേഹം സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയില്‍ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ഡബ്ലിൻ സിറ്റി സെന്ററിലെ നോർത്ത് ഏൾ സ്ട്രീറ്റിൽ ഇന്ന് ഉച്ചയ്ക്ക് ബസ് ഐറാൻ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ…
മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ…
"Sounds of Harmony" event explores faith, culture and unity through music.. World Interfaith Harmony Week…
ഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ലോക്സഭയിൽ ആവശ്യമുയർത്തി സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്.…
അയർലണ്ടിൽ വീണ്ടും ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് സർക്കാർ കൂടുതൽ വെള്ളപ്പൊക്ക ധനസഹായങ്ങൾ പ്രഖ്യാപിച്ചു. ശക്തമായ മഴയിൽ…
അടുത്ത 24 മണിക്കൂറിനുള്ളിൽ അയർലണ്ടിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് , വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ…