തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കൊണ്ട് സാധാരണക്കാര്‍ക്ക് ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്പയുടെ കുരുക്കിലാക്കുകയാണ് പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായ്പ തിരിച്ചടക്കേണ്ടതാണ്. ഇത്തരത്തില്‍ തിരിച്ചടക്കുമ്പോള്‍ പലിശയും പിഴപലിശയും നല്‍കണം. ദേശസുരക്ഷയും രാജ്യതാല്‍പര്യവും അപകടത്തിലാക്കുന്നതാണ് പാക്കേജ്. അവശ്യസാധന നിയമം എടുത്ത് കളഞ്ഞത് കരിഞ്ചന്തക്ക് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
6000 രൂപ നേരിട്ട് ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. ഈയൊരു ഘട്ടത്തില്‍ ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…