Categories: Kerala

അനധികൃത പാറഖനനം തടയണമെന്നാവശ്യപ്പെട്ട് റവന്യു വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി

കോഴിക്കോട്: അനധികൃത പാറഖനനം തടയണമെന്നാവശ്യപ്പെട്ട് ഉത്തരമേഖലാ റവന്യു വിജിലന്‍സ് വിഭാഗമാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയത്. അനധികൃത ക്വാറികള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭൂപരിഷ്‌കരണനിയമം ലംഘിച്ച ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും റവന്യുവിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത പാറഖനനം അടിയന്തിരമായി തടയണം. മലയോര മേഖലയായ കൂടരഞ്ഞി, തിരുവമ്പാടി, ചക്കിട്ടപ്പാറ, ചെമ്പനോട, കോടഞ്ചേരി വില്ലേജുകളിലെ അനധികൃത ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വിജിലന്‍സ് വിഭാഗം കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കത്തയച്ചു.

അനധികൃത ക്വാറികള്‍ക്ക് ജിയോളജി അനുമതിയും പാട്ടവും അനുവദിച്ച വില്ലേജ് ഓഫീസര്‍മാര്‍, താമരശ്ശേരി ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യു വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഭൂപരിഷ്‌ക്കരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പ്ലാന്റേഷന്‍ ഭൂമി തരം മാറ്റിയവര്‍ക്കെതിരെയും കരിങ്കല്‍ ഖനനം ചെയ്യുന്നവര്‍ക്കതിരെയും കേസെടുക്കണമെന്നും റവന്യു വിജിലന്‍സ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്‍പ്പെടെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് റവന്യു വിജിലന്‍സിന്റെ ഇടപെടല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധിതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ചെന്ന് പരിസ്ഥിതിപ്രവർത്തകനായ ബാലകൃഷ്ണൻ തോട്ടുമുക്കം പറഞ്ഞു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 hour ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

3 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

7 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

8 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago