Categories: Kerala

അഴിമതി ചോദ്യംചെയ്തു: കോട്ടയം നഗരസഭയിൽ വിവരാവകാശ പ്രവർത്തകന് ക്രൂര മർദ്ദനം

കോട്ടയം: അഴിമതി ചോദ്യം ചെയ്ത വിവരാവകാശപ്രവർത്തകന് മര്‍ദ്ദനം. വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനാണ് കോട്ടയം നഗരസഭ കാര്യാലയത്തിൽ വെച്ച് ക്രൂര മർദ്ദനമേറ്റത്. വിവരാവകാശനിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം  ആവശ്യപ്പെടുന്നതിനിടെയാണ് അക്രമം.

കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരസഭക്ക് കീഴിൽ നിരവധി അനധികൃത നിർമ്മാണങ്ങളും മണ്ണെടുപ്പും  നടക്കുന്നതായി പരാതിയുയർന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട്  വിവരാവകാശ നിയമ പ്രകാരം നൽകിയ കത്തിന് മറുപടി തേടി നഗരസഭയിൽ എത്തിയതായിരുന്നു മഹേഷ്. അസിസ്റ്റന്റ് എഞ്ചിനിയറോട് വിശദാംശങ്ങൾ തിരക്കി മടങ്ങുന്നതിനിടെയാണ് അക്രമമുണ്ടായത്.

നഗരസഭയിലെ  കരാർ എടുക്കുന്ന കോൺട്രാക്ടർമാരാണ് മർദ്ദിച്ചതെന്ന് മഹേഷ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

14 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

16 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

20 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

20 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago