കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണണക്കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഫോണാണ് ശിവശങ്കർ ഉപയോഗിച്ച് കൊണ്ടിരുന്നത്. ഇ ഡി ചോദ്യം ചെയ്യലിനിടെ ശിവശങ്കർ തന്റെ രണ്ട് ഫോണുകൾ ഇ ഡിക്ക് കൊടുത്തിരുന്നു. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറാണ് ശിവശങ്കറിനെ കുരുക്കിലാക്കിയത്. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോൾ ഒരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണിന്റെ ഐ.എം.ഇ നമ്പറും ഒന്നാണെന്ന് കണ്ടെത്തി.
നിലവിൽ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കോടതി നിര്‍ദ്ദേശ പ്രകാരം വൈകീട്ട് ആറു മണി വരെ മാത്രമാണ് നിലവില്‍ ചോദ്യം ചെയ്യുന്നത്. ഇഡി അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
ലൈഫ് മിഷന്‍ കരാറിനായി നാല് കോടി 48 ലക്ഷം രൂപക്ക് പുറമെ ആറ് ഐഫോണുകളും വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവിനും ഇതിൽ നിന്ന് ഒരു ഫോൺ കൊടുത്തിരുന്നെന്നും പറഞ്ഞിരുന്നു. എന്നാൽ ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയോ എന്ന് തനിക്കറിയില്ല എന്നായിരുന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…