തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് ഇടത്-യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. എൽ.ഡി.എഫിലെ എം.വി. ശ്രേയാംസ്കുമാർ, യു.ഡി.എഫിലെ ലാൽ വർഗീസ് കൽപകവാടി എന്നിവരാണ് പത്രിക നൽകിയത്.
രണ്ട് സ്ഥാനാർഥികളുള്ളതിനാൽ വോെട്ടടുപ്പ് വേണ്ടി വരും. ആഗസ്ത് 24നാണ് വോെട്ടടുപ്പ്. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും ഇത്. അന്ന് വൈകുന്നേരം വോട്ടെണ്ണും. 24ന് നിയമസഭാ സമ്മേളനവും ചേരും. ധനബിൽ പാസാക്കുന്നതിന് വേണ്ടി ഏകദിന സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്.
ശ്രേയാംസ് കുമാറിനൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, സി. ദിവാകരൻ എം.എൽ.എ, ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ, ലാൽ വർഗീസ് കൽപകവാടിക്കൊപ്പം കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരുമെത്തി. റിട്ടേണിങ് ഒാഫീസർകൂടിയായ നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്. നിയമസഭയിൽ ഇടതുമുന്നണിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…