gnn24x7

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് ഇടത്-യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി

0
201
gnn24x7

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് ഇടത്-യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. എൽ.ഡി.എഫിലെ എം.വി. ശ്രേയാംസ്കുമാർ, യു.ഡി.എഫിലെ ലാൽ വർഗീസ് കൽപകവാടി എന്നിവരാണ് പത്രിക നൽകിയത്.

രണ്ട് സ്ഥാനാർഥികളുള്ളതിനാൽ വോെട്ടടുപ്പ് വേണ്ടി വരും. ആഗസ്ത് 24നാണ് വോെട്ടടുപ്പ്. കോവിഡ് പ്രോ​​​ട്ടോകോൾ പ്രകാരമായിരിക്കും ഇത്. അന്ന് വൈകുന്നേരം വോ​ട്ടെണ്ണും. 24ന് നിയമസഭാ സമ്മേളനവും ചേരും. ധനബിൽ പാസാക്കുന്നതിന് വേണ്ടി ഏകദിന സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്.

ശ്രേയാംസ് കുമാറിനൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, സി. ദിവാകരൻ എം.എൽ.എ, ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ, ലാൽ വർഗീസ് കൽപകവാടിക്കൊപ്പം കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരുമെത്തി. റി​​ട്ടേണിങ് ഒാഫീസർകൂടിയായ നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്. നിയമസഭയിൽ ഇടതുമുന്നണിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here