കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് താന്‍ ഇതില്‍ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്‌ന പറഞ്ഞു.
മാറിനില്‍ക്കുന്നത് ഭയംകൊണ്ടാണ്. കേസുമായി ബന്ധമുള്ളതുകൊണ്ടല്ല. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്.
എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം. കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിട്ടില്ല. നിങ്ങള്‍ ഇതിന്റെ സത്യം അന്വേഷിക്കൂ.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നില്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങള്‍ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല.
ചടങ്ങുകള്‍ക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാര്‍ത്ത നിങ്ങള്‍ കൊടുക്കും.
അവരെ നിങ്ങള്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്താല്‍ നിങ്ങള്‍ തോറ്റു പോകും. ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങള്‍ ഓരോ കുടുംബത്തിനേയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ സത്യം അന്വേഷിക്കൂ.
ഡിപ്ലോമാറ്റിക് കാര്‍ഗോ താമസിച്ചപ്പോള്‍ ഡിപ്ലോമാറ്റ് വിളിച്ചു.’കാര്‍ഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’ , അത് മാത്രമാണ് അന്വേഷിച്ചത്.
എന്നേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്.
ദ്രോഹം എനിക്കും കുടുംബത്തിനും മാത്രമാണ്. ഈ വിഷയം മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ ബാധിക്കില്ല. ഇലക്ഷനെ സ്വാധീനിക്കാന്‍ നില്‍ക്കാതെ സത്യം അന്വേഷിക്കണം.കരാറുകളുടേയും മീറ്റിങ്ങുകളുടേയും സത്യം അന്വേഷിക്കൂ.
ഇങ്ങനെയായാല്‍ ഒരുപാട് സ്വപ്‌നമാര്‍ നശിച്ചുപോകുമെന്നും അവരുടെ മക്കള്‍ നശിച്ചുപോകുമെന്നും ഞാന്‍ എന്ന സ്ത്രീയെയാണ് അപമാനിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…