Kerala

മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് തെളിവ് നൽകിയാൽ 2500 രൂപ സമ്മാനം

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം നൽകുന്നുണ്ട്. മാനദണ്ഡങ്ങൾക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായാണ് പാരിതോഷികം. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങൾ അതത് തദ്ദേശസ്ഥാപനത്തിൽ അറിയിക്കാം.

മാലിന്യം തള്ളിയ സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പ് എന്നിവയുൾപ്പെടെയുള്ള തെളിവുകളാണ് നൽകേണ്ടത്‌. ഇതിനായി വാട്‌സാപ്‌ നമ്പറും ഇ-–- മെയിൽ ഐഡിയും പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെയോ അവരുടെ വാഹനങ്ങളെയോ തിരിച്ചറിയാൻ സഹായിക്കുന്ന തെളിവുകളുമായി അതത്‌ തദ്ദേശ സ്ഥാപന സെക്രട്ടറിയെ സമീപിക്കണം. പരാതി കിട്ടിയാൽ ഏഴ്‌ ദിവസത്തിനകം നടപടി സ്വീകരിക്കണം. നിയമലംഘനം അറിയിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനകം പാരിതോഷിക തുകയെത്തും. വാട്‌സാപ്‌ നമ്പർ ഉടൻ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ അറിയിക്കേണ്ട വാട്‌സാപ്‌ നമ്പറും ഇ–മെയിൽ വിലാസവും തദ്ദേശസ്ഥാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണം. അതത്‌ തദ്ദേശസ്ഥാപന പരിധിയിലെ വാട്‌സാപ്‌ നമ്പറിലേക്ക്‌ വിവരങ്ങൾ കൈമാറാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

2 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

3 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago