Categories: Kerala

മൂവാറ്റുപുഴ മേക്കടമ്പില്‍ കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ തമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു.

അതിഥി തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.നിധിന്‍ (35 വയസ്),അശ്വിന്‍(29 വയസ്),ബേസില്‍ ജോര്‍ജ് (30 വയസ്) എന്നിവരാണ് മരിച്ചത്.

ബേസില്‍ ‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിലെ നായകനാണ്. രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്.
വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്‍റെ മകനാണ് ബേസില്‍,

അപകടത്തില്‍ അതിഥി തൊഴിലാളികളായ റമോണ്‍ ഷേഖ്, അമര്‍ ബീരാന്‍, സാഗര്‍ സെല്വകുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു‍, കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു, അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ്
രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

22 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago