കോട്ടയം: റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും.
ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. കൊല്ലം-കോട്ടയം, എറണാകുളം-കൊല്ലം, കോട്ടയം-കൊല്ലം, കൊല്ലം-എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം എന്നീ മെമു സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്.
കായംകുളം-എറണാകുളം, എറണാകുളം-കായംകുളം, ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചറുകളും റദ്ദാക്കി.
തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ പിടിച്ചിടും.
ശബരി എക്സ്പ്രസ് (തിരുവനന്തപുരം-ഹൈദരാബാദ്), സി.എസ്.എം.ടി എക്സ്പ്രസ് (കന്യാകുമാരി-മുംബൈ), പരശുറാം എക്സ്പ്രസ് (നാഗര്‍കോവില്‍-മംഗളൂരു), കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂദല്‍ഹി), കന്യാകുമാരി-കെ.എസ്.ആര്‍ ബെംഗളൂരു ഐലന്‍സ് എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍, കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കായംകുളം ജംഗ്ഷനില്‍ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും.
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…