gnn24x7

റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദാക്കി

0
198
gnn24x7

കോട്ടയം: റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും.

ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. കൊല്ലം-കോട്ടയം, എറണാകുളം-കൊല്ലം, കോട്ടയം-കൊല്ലം, കൊല്ലം-എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം എന്നീ മെമു സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്.

കായംകുളം-എറണാകുളം, എറണാകുളം-കായംകുളം, ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചറുകളും റദ്ദാക്കി.

തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ പിടിച്ചിടും.

ശബരി എക്സ്പ്രസ് (തിരുവനന്തപുരം-ഹൈദരാബാദ്), സി.എസ്.എം.ടി എക്സ്പ്രസ് (കന്യാകുമാരി-മുംബൈ), പരശുറാം എക്സ്പ്രസ് (നാഗര്‍കോവില്‍-മംഗളൂരു), കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂദല്‍ഹി), കന്യാകുമാരി-കെ.എസ്.ആര്‍ ബെംഗളൂരു ഐലന്‍സ് എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍, കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കായംകുളം ജംഗ്ഷനില്‍ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here