തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നേടിയെടുക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. കരാർ കാലാവധി തീർന്നിട്ടും കേന്ദ്രം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒരു തവണ നീട്ടിയ ടെണ്ടർ കാലാവധി ഡിസംബർ 31ന് തീർന്നിരുന്നു.
വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഉറപ്പിക്കാൻ എല്ലാ അടവുകളം പയറ്റുകയാണ് സംസ്ഥാനം. സ്വകാര്യവൽക്കരണത്തിനെതിരായ ഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടർ തുക കൂട്ടാമെന്ന പുതിയ നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വെച്ചത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത കെഎസ്ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. ഒന്നാമതെത്തിയ അദാനിയുടെ ടെണ്ടർ തുക നൽകാമെന്ന സർക്കാറിന്‍റെ പുതിയ വാഗ്ദാനം കേന്ദ്രം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
അദാനിക്ക് കരാർ നൽകുന്നതിനെ സർക്കാർ ശക്തമായി എതിർക്കുകയാണ്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങളിൽ സർക്കാറിനെ മറികടന്ന് അദാനിക്ക് മുന്നോട്ട് പോകാനാകില്ല. ഈ സാഹചര്യത്തിൽ അദാനി പിന്മാറുകയാണെങ്കിൽ സമാനതുകയിൽ സർക്കാറിന് കരാർ കിട്ടാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. എന്നാൽ ടെണ്ടർ തുറന്നുള്ള പരിശോധനക്ക് ശേഷം തുക ഉയർത്തുന്നതിലെ നിയമപ്രശ്നമാണ് പ്രധാന തടസ്സം. ഒപ്പം പിന്മാറ്റത്തിൻറെ വ്യക്തമായ സൂചന ഇതുവരെ അദാനി നൽകിയിട്ടുമില്ല.
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…