Categories: Kerala

കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; നെഞ്ചിൽ പിടിച്ചു തള്ളി, കരഞ്ഞപ്പോൾ മുഖത്തടിച്ചു; അഞ്ചു വയസുകാരൻ്റെ മൊഴി

കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ 5 വയസുകാരൻ മകൻ്റെ മൊഴി നിർണ്ണായകമാകുന്നു. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടുവെന്നും തടയാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലൊരാൾ നെഞ്ചിൽ പിടിച്ചു തള്ളി, കരയാൻ തുടങ്ങിയപ്പോൾ മുഖത്തടിച്ചു എന്നാണ് കുഞ്ഞിൻ്റെ മൊഴി.

കുഞ്ഞിൻ്റെയും അമ്മയുടെയും മൊഴി തമ്മിൽ സാമ്യമുള്ളതിനാൽ മകനെ മുഖ്യ സാക്ഷിയാക്കാനാകുമെന്നാണ് പോലീസ് വിലയിരുത്തൽ. കുഞ്ഞിനെ ഉപദ്രവിച്ചതിനാൽ പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കും. 

ഭർത്താവ് കഞ്ചാവ് ഉപയോഗിക്കുമായിരുന്നു എന്നും യുവതി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ഇതുവരെ ഭർത്താവടക്കം 6 പേരാണ് അറസ്റ്റിലായത്. 

ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ സുഹൃത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ വച്ച് ഭർത്താവ് തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതികളിരൊരാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ കള്ളം പറഞ്ഞ് അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

Newsdesk

Recent Posts

“PHOENIX ഇൻഡോർ ക്രിക്കറ്റ്‌ ടൂർണമെന്റ്” ഡിസംബർ 31, ജനുവരി 1 തീയതികളിൽ

PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ്‌ ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…

12 hours ago

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

13 hours ago

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ. പി. മാത്യു അന്തരിച്ചു

ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…

13 hours ago

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…

13 hours ago

യുഎസ് വിസ വൈകുന്നു; വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…

13 hours ago

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…

13 hours ago