Categories: Kerala

രാജ്യത്തെ മികച്ച 50 എം.എൽ.എമാരുടെ പട്ടികയിൽ തൃത്താല നിയമസഭാംഗം വി.ടി ബൽറാമും

ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എം.എൽ.എമാരുടെ പട്ടികയിൽ തൃത്താല നിയമസഭാംഗം വി.ടി ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിൻ നടത്തിയ സർവെയിലാണ് ബൽറാമും ഇടംനേടിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നും 50 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വി.ടി.ബല്‍റാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജനങ്ങൾക്കിടയിലുള്ള സ്വാധീനം, പ്രവർത്തനശൈലി, സാമൂഹിക ഇടപെടൽ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ട് വിനിയോഗം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവെ നടത്തിയത്.  സർവെയുടെ അവസാന റൗണ്ടിൽ  150 എംഎല്‍എമാരെയാണ് തെരഞ്ഞെടുത്തത്. ഇതിൽ നിന്നാണ് അവസാനത്തെ 50 പേരിൽ ബൽറാമും ഇടംതേടിയത്. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎൽഎമാരാണുള്ളത്. ഇതിൽ  165 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

വിധി നിയമസഭകളിൽ നിന്നും ലഭ്യമായ വിവരങ്ങൾ, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോർട്ടുകൾ, സോഷ്യൽ മീഡിയ ഇടപെടൽ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 50 എംഎൽഎ മാരെ തെരഞ്ഞെടുത്തതെന്നും ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് വ്യക്തമാക്കുന്നു.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

13 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

16 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

17 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

21 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago