Categories: Cricket

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!

ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ ഒരു യുഗത്തിന് അവസാനമായിരിക്കുകയാണ്.

ഇന്ത്യകണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാള്‍ അങ്ങനെയാണ് ധോണിയെ ചരിത്രം രേഖപെടുത്തുക.

ലോകകപ്പ്‌ അടക്കം വിജയിച്ച മത്സരങ്ങള്‍കൊണ്ട് മാത്രമല്ല,മത്സരത്തോട് പുലര്‍ത്തുന്ന മനോഭാവം കൊണ്ട് കൂടിയാണ് ധോണി ആരാധകരുടെ മനം കവര്‍ന്നത്.
ഇന്ത്യന്‍ ടീമിനെ വിജയ വഴിയില്‍ എത്തിച്ച നായകന്‍, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ കിട്ടിയത് ധോണിയിലൂടെയായിരുന്നു,എങ്ങനെ മറക്കും ക്രിക്കറ്റ് പ്രേമികള്‍ ധോണിയുടെ ഹെലികൊപ്ട്ടര്‍ ഷോട്ടുകള്‍.

ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനം ഉപേക്ഷിച്ച് പോകുകയാണ്,പകരം വെയ്ക്കാന്‍ മറ്റൊരാളില്ലാത്ത ശൂന്യതയാണ് 
ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ നല്‍കിയത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോരാട്ടങ്ങളുടെ ആവേശം വാരി വിതറിയ മത്സരങ്ങളുടെ കാലയളവില്‍ തിളങ്ങിനിന്ന താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇനിയില്ല എന്ന് പറഞ്ഞാല്‍ ആരാധകരുടെ മനസ്സില്‍ ധോണി നിറഞ്ഞ് നില്‍ക്കും.

കളിക്കളത്തിലെ ആവേശമായിരുന്നു ധോണി,ധോണി ക്രീസില്‍ ഉണ്ടെങ്കില്‍ ധോണി വിക്കറ്റിന് പിന്നിലുണ്ടെങ്കില്‍ അത് എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുകയും ഇന്ത്യന്‍ ടീമിന് കരുത്ത് നല്‍കുകയും ആരാധകര്‍ക്ക് ആവേശവും നല്‍കുമായിരുന്നു

Newsdesk

Share
Published by
Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

2 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

4 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

4 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

8 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago