വയനാട്: പെണ്‍കരുത്തില്‍ വയനാട് കേരളത്തില്‍ മാതൃകയാവുകയാണ്. മാമലകളുടെയും കാടിന്റെയും വനസമ്പത്തിന്റെയും കൃഷിയുടെയും നാടായ വയനാടിനെ ഇനി നയിക്കുക ഏതാനും പെണ്‍ശക്തികളാണ്. പെണ്മയുടെ വിജയമായി വയനാട് കേരളത്തില്‍ ശോഭിക്കുന്നു.
വയനാട് ജില്ലാ പോലീസ് മേധാവിയായി എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പുങ്കുഴലി എത്തിയതോടെ പ്രധാനപ്പെട്ട എല്ല ഭരണചക്രങ്ങളും വഹിക്കുന്നത് ബഹുമാനപ്പെട്ട സ്ത്രീകള്‍ തന്നെയാണ് എന്നത് ഏറെ സന്തോഷം നല്‍കുന്ന വസ്തുതയാണ്. ജില്ലാകളക്ടര്‍ ഡോ. അദില അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. നസീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഉഷാദേവി എന്നിവരാണ് മറ്റു കരുത്തുറ്റ സ്ത്രീ ഭരണസാരഥികള്‍.
ജില്ലയുടെ സുപ്രധാന വകുപ്പുകളും തീരുമാനങ്ങളും എടുക്കേണ്ട പ്രധാന സാരഥികള്‍ എല്ലാം സ്ത്രീകളായത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇത്തരം ഒരു സംഭവം അറിയാതെ സംഭവിച്ചതാണ്. എങ്കിലും കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ്. വയനാടിന്റെ ചരിത്രത്തിലും ഇത് ഒരു അപൂര്‍വ്വ മുഹൂര്‍ത്തമാണ്. കോവിഡ് കാലഘട്ടത്തിലാണ് ഈ പെണ്‍കരുത്തുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്നത്. 2014 ഐ.എ.എസ് ബാച്ചിലാണ് പൂങ്കുഴലി ഉള്‍പ്പെടുന്നത്. ആദ്യമായാണ് പൂങ്കുഴലി വയനാട്ടില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഏറ്റവും സന്തോഷകരമായ വാര്‍ത്ത, കോവിഡ് കാലഘട്ടത്തിലെ പ്രവര്‍ത്തന മികവില്‍ പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ വയനാട് ജില്ലാകളക്ടര്‍ പരിഗണനയിലുള്ളതും ജില്ലയുടെ അഭിമാനമായി കാണാം. 2019 ലാണ് അദീല വയനാട് ജില്ലാ കളക്ടറായി അധികാരമേറ്റത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…