gnn24x7

വയനാടിന്റെ നേതൃത്വം ഇനി പെണ്‍കരങ്ങളില്‍ ശക്തം

0
177
gnn24x7

വയനാട്: പെണ്‍കരുത്തില്‍ വയനാട് കേരളത്തില്‍ മാതൃകയാവുകയാണ്. മാമലകളുടെയും കാടിന്റെയും വനസമ്പത്തിന്റെയും കൃഷിയുടെയും നാടായ വയനാടിനെ ഇനി നയിക്കുക ഏതാനും പെണ്‍ശക്തികളാണ്. പെണ്മയുടെ വിജയമായി വയനാട് കേരളത്തില്‍ ശോഭിക്കുന്നു.

വയനാട് ജില്ലാ പോലീസ് മേധാവിയായി എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പുങ്കുഴലി എത്തിയതോടെ പ്രധാനപ്പെട്ട എല്ല ഭരണചക്രങ്ങളും വഹിക്കുന്നത് ബഹുമാനപ്പെട്ട സ്ത്രീകള്‍ തന്നെയാണ് എന്നത് ഏറെ സന്തോഷം നല്‍കുന്ന വസ്തുതയാണ്. ജില്ലാകളക്ടര്‍ ഡോ. അദില അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. നസീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഉഷാദേവി എന്നിവരാണ് മറ്റു കരുത്തുറ്റ സ്ത്രീ ഭരണസാരഥികള്‍.

ജില്ലയുടെ സുപ്രധാന വകുപ്പുകളും തീരുമാനങ്ങളും എടുക്കേണ്ട പ്രധാന സാരഥികള്‍ എല്ലാം സ്ത്രീകളായത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇത്തരം ഒരു സംഭവം അറിയാതെ സംഭവിച്ചതാണ്. എങ്കിലും കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ്. വയനാടിന്റെ ചരിത്രത്തിലും ഇത് ഒരു അപൂര്‍വ്വ മുഹൂര്‍ത്തമാണ്. കോവിഡ് കാലഘട്ടത്തിലാണ് ഈ പെണ്‍കരുത്തുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്നത്. 2014 ഐ.എ.എസ് ബാച്ചിലാണ് പൂങ്കുഴലി ഉള്‍പ്പെടുന്നത്. ആദ്യമായാണ് പൂങ്കുഴലി വയനാട്ടില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഏറ്റവും സന്തോഷകരമായ വാര്‍ത്ത, കോവിഡ് കാലഘട്ടത്തിലെ പ്രവര്‍ത്തന മികവില്‍ പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ വയനാട് ജില്ലാകളക്ടര്‍ പരിഗണനയിലുള്ളതും ജില്ലയുടെ അഭിമാനമായി കാണാം. 2019 ലാണ് അദീല വയനാട് ജില്ലാ കളക്ടറായി അധികാരമേറ്റത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here