gnn24x7

ഡോക്ടര്‍ ഓണ്‍ലൈനില്‍ ഉണ്ട് : സര്‍ക്കാരിന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനം അറിയാതെ പോകരുത്

1
628
gnn24x7

തിരുവനന്തപുരം: സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തിയതും എന്നാല്‍ വളരെ സജീവമായി ഇപ്പോഴും കൃത്യമായി നടന്നുപോവുന്ന സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനെക്കുറിച്ച് കേരളത്തില്‍ അധികം ആര്‍ക്കും അറിയില്ല. നമ്മള്‍ മൊബൈല്‍ ഫോണിലോ, ലാപ്‌ടോപ്പിലോ ടെലി കണ്‍ള്‍ട്ടേഷന്‍ വെബ്‌സൈറ്റില്‍ കയറി രോഗിയുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അസുഖങ്ങള്‍ പറഞ്ഞാല്‍ ഉടനടി മരുന്ന് ലിസ്റ്റും മരുന്നും റെഡി. തികച്ചും സൗജന്യമായി.

കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാര്‍ സജ്ജമാക്കിയ ഈ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സൗകര്യം കേരളത്തില്‍ പലര്‍ക്കും അറിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രയോജനകരമായ ഇതിന് കേരളത്തിന് പുറത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ കേരളീയര്‍ക്ക് ഈ സൗകര്യം കൃത്യമായി അറിയുകപോലുമില്ല. അതിനുള്ള പ്രധാനകാരണം കേരളത്തിലെ മെഡിക്കല്‍ ലോബികളാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്.

ഇതിനായി നിങ്ങള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഇതിനായി സര്‍ക്കാരിന്റെ ഇ-സഞ്ചീവനി വെബ്‌സൈറ്റില്‍ കയറിയാല്‍ മാത്രം മതി. കൂടാതെ ഇ-സഞ്ചീവനിയുടെ ആപ്പും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. അങ്ങിനെ കയറി രജിസ്റ്റര്‍ ചെയ്തും നിങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

https://esanjeevaniopd.in/kerala

ഈ വെബ്‌സൈറ്റില്‍ കയറിയാല്‍ നിങ്ങള്‍ക്ക് രോഗിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടോക്കണ്‍ ലഭിക്കും. ഇതോടൊപ്പം ലോഗിന്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവയും ലഭിക്കും. അസുഖത്തിന്റെ പ്രധാന്യം അനുസരിച്ച് ജനറല്‍, സൂപ്പര്‍ സെപെഷ്യാലിറ്റി എന്നീ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാവും. സാധാരണ അസുഖമാണെങ്കില്‍ ജനറല്‍ വിഭാഗം സെലക്ട് ചെയ്താല്‍ മതിയാവും.

ഡോക്ര്‍ ലൈവ് ഉണ്ടെങ്കില്‍ ഉടനെ ഡോക്ടര്‍ എത്തും. ഇല്ലെങ്കില്‍ നിങ്ങള്‍ ക്ഷമയോടെ കാത്തിരുന്നാല്‍ ചുരുങ്ങിയ 15 മിനുട്ടിനുള്ളില്‍ ഡോക്ടര്‍ ലൈവായി എത്തും. രോഗിക്ക് നേരിട്ട് ഡോക്ടറോട് സംസാരിക്കാവുന്നതാണ്. തുടര്‍ന്ന് രോഗവിവരങ്ങള്‍ നിങ്ങള്‍ നേരിട്ട് പറയാം. അതായാത് രോഗി ഒരു ഹോസ്പിറ്റലില്‍ പോയി ഡോക്ടറുടെ മുന്‍പില്‍ ഇരുന്ന് പറയുന്നതിന് തുല്ല്യമാണ് ഈ കണ്‍സള്‍ട്ടേഷന്‍. തുടര്‍ന്ന് ഡോക്ടര്‍ ചികിത്സ നിശ്ചയിക്കും. തുടര്‍ന്ന് കഴിക്കേണ്ടുള്ള മരുന്നുകളുടെ ലിസ്റ്റും ലഭ്യമാവും.

ഓരോ സംസ്ഥാനത്തും അതാത് സംസ്ഥാനത്തെ ഡോക്ടര്‍മാരായിരിക്കും ലൈവില്‍ എത്തുക എന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് സാധാരണക്കാരായ രോഗികള്‍ക്ക് ഭാഷ പ്രശ്‌നമാവും എന്ന് ഓര്‍ത്തുള്ള പേടിയും ആവശ്യമില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഈ കോവിഡ് കാലഘട്ടത്തില്‍ രോഗികള്‍ വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രി സന്ദര്‍ശിച്ചാല്‍ മതിയാവും എന്നാണര്‍ത്ഥം. തമിഴ്‌നാട്, കര്‍ണ്ണാടകം എന്നിവിടങ്ങളില്‍ ദിനം പ്രതി ഏതാണ്ട് കാല്‍ ലക്ഷത്തോളം പേര്‍ കണ്‍സള്‍ട്ടേഷന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം ഈ സൗകര്യം ആരും ഉപയോഗപ്പെടുത്തുന്നില്ല. ഈ സംവിധാനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മഹാരാഷ്ട്രയിലാണ്.

-പാമ്പള്ളി

gnn24x7

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here