gnn24x7

ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം

0
327
gnn24x7

ഓസ്‌ട്രേലിയയിലെ മികച്ച ബയോസെക്യൂരിറ്റി ലബോറട്ടറിയുടെ ഗവേഷണ പ്രകാരം ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം.

മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ ഈ ഗവേഷണത്തിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വിലയിരുത്തല്‍. രോഗം ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്, പ്രത്യേകിച്ച് ചുമ, തുമ്മൽ, സംസാരിക്കൽ, പാട്ട്, ശ്വസനം എന്നിവയിലൂടെ.

കൂടാതെ രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ കണങ്ങള്‍ മേല്‍പറഞ്ഞ വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുന്നതിനാല്‍ അവിടെ സ്പര്‍ശിക്കുമ്പോള്‍ വൈറസ് ഒരാളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. ഇതും വൈറസ് വ്യാപനത്തിന്റെ കാരണമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here