ബാലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്.
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയെ വീഴ്ത്തിയത്. സ്‌കോര്‍: 21-7, 21-18. മത്സരം 39 മിനിട്ട് മാത്രമാണ് നീണ്ടത്. 2014-ല്‍ പ്രണോയ് ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടിയിരുന്നു.
ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിനെ രണ്ടാം ഗെയിമില്‍ സമ്മര്‍ദ്ദത്തില്‍ വീഴ്ത്താന്‍ പ്രണോയ്ക്ക് സാധിച്ചു. തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിട്‌സാര്‍ണോ ഡെന്മാര്‍ക്കിനെ മൂന്നാം സീഡ് ആന്‍ഡേഴ്‌സ് ആറ്റണ്‍സെന്നോ ആയിരിക്കും സെമിയില്‍ ശ്രീകാന്തിന്റെ എതിരാളി.
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…