Global News

കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,324 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 443 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,97,971 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Sub Editor

Recent Posts

ഗാൽവേ ഹെഡ്ഫോർഡ്‌ മലയാളി ജയ്ജു  ജേക്കബ് അന്തരിച്ചു.

അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ്‌ താമസിച്ചിരുന്ന മലയാളി  ജയ്ജു  ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…

6 hours ago

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…

12 hours ago

മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…

13 hours ago

ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

14 hours ago

കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ നിയന്ത്രണം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ…

15 hours ago

ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

1 day ago