Global News

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 30,000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,36,928 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Sub Editor

Recent Posts

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

5 hours ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

8 hours ago

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

1 day ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

1 day ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

2 days ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 days ago