ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ സ്ത്രീകളിലാണ് കൊറോണ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ ഇവരില്‍ ആര്‍ക്കും കൊറോണയുടെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 30 സ്ത്രീകളില്‍ 15 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് സ്ത്രീകള്‍ക്ക് അനീമിയ ഉണ്ടായിരുന്നു, ആര്‍ക്കും ഗുരുതരമായ അസുഖമില്ലായിരുന്നു. അതേസമയം, ഈ സ്ത്രീകളുടെ കുട്ടികളും പൂര്‍ണ്ണമായും സുരക്ഷിതരാണ്. കൊറോണ ബാധിച്ച സ്ത്രീകളുടെ നവജാത ശിശുക്കള്‍ക്കും രോഗം ബാധിച്ചതായി കാണുന്നില്ല.
പനി, ശ്വാസംമുട്ടല്‍, രുചിക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഗര്‍ഭിണികളില്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…