gnn24x7

ഗർഭിണികളിൽ കോവിഡ് വേഗത്തിൽ വ്യാപിക്കുവെന്ന് റിപ്പോർട്ട്

0
232
gnn24x7

ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ സ്ത്രീകളിലാണ് കൊറോണ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ ഇവരില്‍ ആര്‍ക്കും കൊറോണയുടെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്‌ 30 സ്ത്രീകളില്‍ 15 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് സ്ത്രീകള്‍ക്ക് അനീമിയ ഉണ്ടായിരുന്നു, ആര്‍ക്കും ഗുരുതരമായ അസുഖമില്ലായിരുന്നു. അതേസമയം, ഈ സ്ത്രീകളുടെ കുട്ടികളും പൂര്‍ണ്ണമായും സുരക്ഷിതരാണ്. കൊറോണ ബാധിച്ച സ്ത്രീകളുടെ നവജാത ശിശുക്കള്‍ക്കും രോഗം ബാധിച്ചതായി കാണുന്നില്ല.

പനി, ശ്വാസംമുട്ടല്‍, രുചിക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഗര്‍ഭിണികളില്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here