ന്യൂഡൽഹി: ഇന്ത്യയിൽ 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ മാർച്ച് 16 മുതൽ നൽകി തുടങ്ങും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 60 വയസ്സു പിന്നിട്ട എല്ലാവർക്കും ഇനി ബൂസ്റ്റർ ഡോസുകൾ എടുക്കാം.
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് കമ്പനി നിർമിച്ച കോർബെവാക്സ് വാക്സീനാണ് കുത്തിവയ്ക്കുക. കുട്ടികൾ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു. 12–13 നും 13–14 നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ വാക്സീൻ നൽകുമെന്ന് ഞാൻ സന്തോഷത്തോടെ അറിയിക്കുകയാണ്. കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും വാക്സീൻ എടുക്കണം– കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സീൻ വിതരണം നേരത്തേ ആരംഭിച്ചിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…