Global News

മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല

തിരുവനന്തപുരം: സർക്കാർ ജോലിക്ക് മലയാളം നിർബന്ധമാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലയാളം മിഷന്റെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്കു മനസ്സിലാകണം എന്നതുകൊണ്ടാണു ഭരണഭാഷ മലയാളമാക്കിയത്. നിയമപരമായി ഇംഗ്ലിഷോ മറ്റു ഭാഷകളോ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളമായിരിക്കണം.

മാറുന്ന കാലത്തിനനുസരിച്ചു മലയാള ഭാഷയെ വിപുലീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലിഷ് പദങ്ങൾക്കുള്ള പരിഭാഷ സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്നതാകണം. ഭാഷാ സൗഹൃദ സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കണം. മറ്റു ഭാഷകളെ മാറ്റിനിർത്തിയല്ല മലയാളത്തെ വളർത്തേണ്ടത്. ഭാഷാ ന്യൂനപക്ഷങ്ങളെയും സർക്കാർ ചേർത്തുപിടിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു സർക്കാർ ജോലിക്കു മലയാളം പരിജ്ഞാനം നിർബന്ധമാക്കാനുള്ള 2013ലെ തീരുമാനം ഇതുവരെ നടപ്പായിരുന്നില്ല. ഇതിനു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ ഭേദഗതിയും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരവും വേണം. ഇതു രണ്ടുമായതിനെത്തുടർന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു കേരള സർവീസിൽ ജോലിക്കു മലയാളം പരീക്ഷ പാസാകണമെന്നു നിലവിൽ വ്യവസ്ഥയുണ്ട്. ഇതാണു മലയാളം അറിയാത്ത മലയാളികൾക്കു കൂടി ബാധകമാക്കുന്നത്.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

3 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

5 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

6 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

7 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago