Global News

മോഷണശ്രമം തടയുന്നതിനിടെ മാഞ്ചെസ്റ്റര്‍ സിറ്റി താരം ക്യാന്‍സലോയ്ക്ക് പരിക്ക്

ലണ്ടന്‍: മോഷണശ്രമം തടയാന്‍ ശ്രമിച്ച മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം ജാവോ ക്യാന്‍സലോയ്ക്ക് പരിക്ക്. ക്യാന്‍സലോയുടെ ആഭരണങ്ങള്‍ കവരാനായി വന്ന കള്ളന്മാരെ തടയുന്നതിനിടെയാണ് പരിക്കേറ്റത്. ക്യാന്‍സലോയെ ഇടിച്ചുവീഴ്ത്തിയ കള്ളന്മാര്‍ വിലകൂടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ക്യാന്‍സലോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ ജീവിതത്തില്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണിത്. ഇതെല്ലാം പെട്ടെന്ന് മറികടക്കും. ഞാനും എന്റെ കുടുംബവും സുരക്ഷിതരാണ്. കള്ളന്മാര്‍ എന്നെ ആക്രമിച്ചു. എന്റെ ആഭരണങ്ങള്‍ മുഴുവനും കവര്‍ന്നു’- ക്യാന്‍സലോ പറഞ്ഞു.

പോര്‍ച്ചുഗീസ് താരമായ ക്യാന്‍സലോ 2019-ലാണ് യുവന്റസില്‍ നിന്ന് മാഞ്ചെസ്റ്റര്‍ സിറ്റിയിലെത്തിയത്.

Sub Editor

Share
Published by
Sub Editor
Tags: jovo cancelo

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

4 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

5 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago