ബെല്‍ജിയം: മങ്കിപോക്സ് രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബെല്‍ജിയത്തില്‍ ആദ്യത്തെ രോഗബാധ വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്. ആന്റ്വെര്‍പ് സിറ്റിയിലെ ഡാര്‍ക്ക് ലാന്‍ഡ്സ് 2022 ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് രോഗബാധകളെല്ലാം. ഡാര്‍ക്ക് ലാന്‍ഡ് സന്ദര്‍ശകരില്‍ മൂന്നുപേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ബെല്‍ജിയന്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നുള്ള സന്ദര്‍ശകരാണ് ഫെസ്റ്റിവലിലേക്ക് രോഗം കൊണ്ടുവന്നതെന്നാണ് അനുമാനിക്കുന്നതെന്ന് ഗവണ്‍മെന്റിന്റെ റിസ്‌ക് അസസ്മെന്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഡാര്‍ക്ക്‌ലാന്‍ഡിനോട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മങ്കിപോക്സ് ബാധ ഡാര്‍ക്ക് ലാന്‍ഡ്സ് സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പ് സന്ദേശമാണെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.
നിലവില്‍ അയര്‍ലണ്ടില്‍ അറിയപ്പെടുന്ന കുരങ്ങുപനി കേസുകളൊന്നുമില്ല. എന്നിരുന്നാലും രോഗവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സാഹചര്യം നിരീക്ഷിക്കാന്‍ എച്ച് എസ് ഇ വിദഗ്ധ ടീമിനെ നിയോഗിച്ചു. കൂടാതെ മങ്കി പോക്സ് പ്രശ്നം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അയര്‍ലണ്ടില്‍ മള്‍ട്ടി ഡിസിപ്ലിനറി ഇന്‍സിഡന്റ് മാനേജ്മെന്റ് ടീമിനും രൂപം നല്‍കി. എച്ച് എസ് ഇ നിയോഗിച്ച ഗ്രൂപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് യഥാസമയം അപ്ഡേറ്റുകള്‍ നല്‍കുമെന്നും ഏജന്‍സി അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…