gnn24x7

മങ്കിപോക്സ് രോഗബാധിതര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

0
382
gnn24x7

ബെല്‍ജിയം: മങ്കിപോക്സ് രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബെല്‍ജിയത്തില്‍ ആദ്യത്തെ രോഗബാധ വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്. ആന്റ്വെര്‍പ് സിറ്റിയിലെ ഡാര്‍ക്ക് ലാന്‍ഡ്സ് 2022 ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് രോഗബാധകളെല്ലാം. ഡാര്‍ക്ക് ലാന്‍ഡ് സന്ദര്‍ശകരില്‍ മൂന്നുപേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ബെല്‍ജിയന്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നുള്ള സന്ദര്‍ശകരാണ് ഫെസ്റ്റിവലിലേക്ക് രോഗം കൊണ്ടുവന്നതെന്നാണ് അനുമാനിക്കുന്നതെന്ന് ഗവണ്‍മെന്റിന്റെ റിസ്‌ക് അസസ്മെന്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഡാര്‍ക്ക്‌ലാന്‍ഡിനോട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മങ്കിപോക്സ് ബാധ ഡാര്‍ക്ക് ലാന്‍ഡ്സ് സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പ് സന്ദേശമാണെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.

നിലവില്‍ അയര്‍ലണ്ടില്‍ അറിയപ്പെടുന്ന കുരങ്ങുപനി കേസുകളൊന്നുമില്ല. എന്നിരുന്നാലും രോഗവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സാഹചര്യം നിരീക്ഷിക്കാന്‍ എച്ച് എസ് ഇ വിദഗ്ധ ടീമിനെ നിയോഗിച്ചു. കൂടാതെ മങ്കി പോക്സ് പ്രശ്നം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അയര്‍ലണ്ടില്‍ മള്‍ട്ടി ഡിസിപ്ലിനറി ഇന്‍സിഡന്റ് മാനേജ്മെന്റ് ടീമിനും രൂപം നല്‍കി. എച്ച് എസ് ഇ നിയോഗിച്ച ഗ്രൂപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് യഥാസമയം അപ്ഡേറ്റുകള്‍ നല്‍കുമെന്നും ഏജന്‍സി അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here