പാലാ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി പുരസ്കാരത്തിന് അർഹമായത്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആശുപത്രിയെ പരിസ്ഥിതി സൗഹാർദ്ധമായി നിലനിർത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് ഒന്നാം സ്ഥാന നേട്ടത്തിൽ എത്തിച്ചതെന്നു മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. നൂതന സംവിധാനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലിനീകരണം ഒഴിവാക്കുന്നതിനൊപ്പം ഊർജസംരക്ഷണത്തിനായും മാതൃക സൃഷ്ടിക്കുന്ന പദ്ധതികൾ ആശുപത്രിയിൽ നടപ്പിലാക്കാൻ സാധിച്ചതായി ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പറഞ്ഞു.
ആശുപത്രി എൻജിനീയറിംഗ് വിഭാഗം മാനേജർ പോളി തോമസ്, കൺസൾട്ടൻ്റ് റോയി എം. തോമസ് എന്നിവരും അവാർഡ് ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…
ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…
പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ…
ബെൽഫാസ്റ്റ് :വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ അനിൽ പോളിന്റെ അധ്യക്ഷതയിൽ, യൂറോപ്പ് റീജിയൻ…
മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…