ന്യൂഡല്‍ഹി: എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍. ഇത്തരത്തിലുള്ള നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കല്‍ കമ്മഷന്‍ പുറത്തിറക്കി. മേഖലയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ നീക്കുന്നതാണ് നിയമത്തിന്റെ കരട്. പരിശീലനത്തിന്റെ കാലാവധി, സ്വഭാവം, ചാക്രികരീതി തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതായിരിക്കും പരിശീലനം.
കാര്‍ഡിയോളജി, നെഫ്രോളജി, പള്‍മണറി മെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഭാഗത്തിലാണ് പരിശീലനം പൂത്തിയാക്കേണ്ടത്. ഇതിനായി എം.ബി.ബി.എസ്. പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ബന്ധിത പരിശീലനത്തില്‍ ഒരാഴ്ചത്തെ വീതമുള്ള പരീശീലനം കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം.
ബിരുദം നേടി 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട 17 പോസ്റ്റിങ്ങുകളില്‍ 14 എണ്ണം നിര്‍ബന്ധമായും ചെയ്യേണ്ടതും മൂന്നെണ്ണം ഇലക്ടീവുമാണ്. സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിസിന്‍, ഇന്ത്യന്‍ മെഡിസിന്‍ എന്നിവയാണ് ഇലക്ടീവുകള്‍. ആയുഷിന്റെ കാര്യത്തില്‍ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാ രീതികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ എംബിബിഎസ് എവിടെയാണോ പഠിച്ചത് അതേ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണമെന്നും ഇതില്‍ പറയുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…