Global News

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയില്‍ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നതിനായി കേരള മുൻസിപ്പാലിറ്റി( അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കല്‍) ചട്ടവും, കേരള പഞ്ചായത്തീരാജ് (അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കല്‍) ചട്ടവും പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

ചട്ടം നിലവില്‍ വരുന്നതോടെ 2019നവംബര്‍ 7ന് മുൻപ് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പിഴ ഒടുക്കി ക്രമവത്കരിക്കാൻ സാധിക്കും. പല കാരണങ്ങളാല്‍ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധിയായ കെട്ടിടങ്ങള്‍ ക്രമവത്കരിക്കാൻ സാധിക്കാതെയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും നടപടി സഹായിക്കും. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, വിജ്ഞാപിത റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ക്രമവത്കരണം സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു

Sub Editor

Recent Posts

അയർലണ്ടിൽ €420 മില്യൺ നിക്ഷേപവുമായി Lidl; മൺസ്റ്ററിൽ 500-ലധികം തൊഴിലവസരങ്ങൾ

അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…

10 hours ago

ഇറ്റലിയിൽ നാളെ (ഒക്ടോബർ 24) വ്യാപക പ്രതിഷേധ റാലികൾ; റോമിൽ കനത്ത ജാഗ്രത

റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…

11 hours ago

സ്റ്റോം ഓസ്റ്റന് പിന്നാലെ സ്റ്റോം ബൊയ്ലോ; അയർലണ്ടിൽ വീണ്ടും കനത്ത മഴയും കാറ്റും

അയർലണ്ടിൽ സ്റ്റോം ഓസ്റ്റന്റെ (Storm Austen) ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

12 hours ago

അയർലണ്ടിൽ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രി; നിർമാണം 2027ൽ

അയർലണ്ടിലെ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രിയുടെ നിർമാണം 2027-ന്റെ തുടക്കത്തിൽ ആരംഭിക്കും. 1.86 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്…

13 hours ago

‘ഇൽഹാൻ ഒമർ യഥാർഥ പേരല്ല’ എന്ന് റിപ്പോർട്ട്; അമേരിക്കയിൽ രാഷ്ട്രീയ വിവാദം

അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ ജനനനാമം സംബന്ധിച്ച് പുതിയ അവകാശവാദങ്ങളുമായി ഫോക്സ് ന്യൂസ്. മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ…

14 hours ago

കിൽക്കെന്നിയിലെ പൂച്ചകളുടെ ചരിത്രം, ഈ നഗരത്തിൻ്റെയും..! – അനിൽ രാമപുരം

നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിനും,  സമ്പന്നമായ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയ്ക്കും, പേരുകേട്ട അയർലൻഡിലെ വിഖ്യാത നഗരമായ കിൽക്കെന്നി പട്ടണം, അതിൻ്റെ പെരുമയ്ക്കൊപ്പം ഈ പട്ടണത്തിലെ…

15 hours ago