കണ്ണൂർ: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷ. അസൗകര്യം ഇരുവരും അറിയിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.
അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി.തോമസ് വ്യക്തമാക്കി. ഒന്‍പതാം തീയതി വരെ സമയമുണ്ട്. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞ ശേഷം തീരുമാനമെന്ന് കെ.വി.തോമസ് പറഞ്ഞു.
കെ.സി.വേണുഗോപാല്‍ വിളിച്ചു ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും കോടിയേരിയും അറിയിച്ചിട്ടുണ്ട്. കെപിസിസിയുടെ അനുമതിയാണോ വേണ്ടതെന്ന് എഐസിസിയാണ് പറയേണ്ടത്. കെപിസിസി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനില്ലെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…