Global News

നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷമാണ് 28ന് യുഎഇയില്‍ എത്തുക.

അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. ഒപ്പം യുഎഇയുടെ പുതിയ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി അഭിനന്ദിക്കും. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

Sub Editor

Recent Posts

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

1 hour ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

2 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

3 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

23 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago