ജറുസലേം: പുതിയ കോവിഡ് വകഭേദത്തിന്റെ രണ്ട് കേസുകള്‍ ഇസ്രായേലിൽ റിപ്പോര്‍ട്ട് ചെയ്തു. ഈ വകഭേദം ലോകത്ത് മറ്റൊരിടത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ട് ഉപ വകഭേദങ്ങളായ ബി.എ.1, ബി.എ.2 എന്നിവ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയ പുതിയ വകഭേദം. എന്നാൽ പുതിയ വകഭേദത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ഇസ്രായേലിന്റെ പാന്‍ഡമിക് റെസ്‌പോണ്‍സ് ടീം അറിയിച്ചിട്ടുണ്ട്.
പിസിആര്‍ പരിശോധനയ്ക്കിടെ ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇപ്പോള്‍ കണ്ടെത്തിയ വകഭേദം ബാധിച്ച രണ്ട് പേര്‍ക്കും പ്രത്യേക ചികിത്സ ആവശ്യമായി വന്നിട്ടില്ല. നേരിയ പനി, തലവേദന എന്നിവയാണ് ഇതുവരെ നിരീക്ഷിച്ച ലക്ഷണങ്ങള്‍ എന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, വീണ്ടും കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചത് വളരെ വലിയ പ്രശ്നത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ചില രാജ്യങ്ങളില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തിലേറെയായി കോവിഡ് കേസുകള്‍ കുറഞ്ഞുനിന്നതിന് ശേഷം കഴിഞ്ഞയാഴ്ച ലോകമെമ്പാടും കേസുകള്‍ കുത്തനേ കൂടാന്‍ തുടങ്ങിയിരുന്നു. ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ മൂന്നു കോടിയോളം ജനങ്ങള്‍ ലോക്ക്ഡൗണിലാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ആഗോളതലത്തില്‍ പുതിയ കോവിഡ് കേസുകളില്‍ 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 7 മുതല്‍ 13 വരെ 11 ദശലക്ഷം പുതിയ കേസുകളും 43,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…